Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Karamana Jayan

മ​റ്റി​ട​ങ്ങ​ളി​ലെ മാ​ലി​ന്യം കാ​ണി​ച്ച് ആ​റ്റു​കാ​ൽ പൊ​ങ്കാ​ല​യി​ലെ മാ​ലി​ന്യ​മെ​ന്ന് സ്ഥാ​പി​ക്കാ​ൻ ശ്ര​മം: ക​ര​മ​ന ജ​യ​ൻ

തി​രു​വ​ന​ന്ത​പു​രം: മ​റ്റു​സ്ഥ​ല​ങ്ങ​ളി​ലെ മാ​ലി​ന്യം കാ​ണി​ച്ച് ആ​റ്റു​കാ​ൽ പൊ​ങ്കാ​ല​യി​ലെ മാ​ലി​ന്യ​മെ​ന്ന് സ്ഥാ​പി​ക്കാ​ൻ ശ്ര​മ​മെ​ന്ന് ബി​ജെ​പി തി​രു​വ​ന​ന്ത​പു​രം സി​റ്റി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ക​ര​മ​ന ജ​യ​ൻ. പൊ​ങ്കാ​ല ക​ഴി​ഞ്ഞ ശേ​ഷം ന​ഗ​രം കൃ​ത്യ​മാ​യി ശു​ചീ​ക​രി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കോ​ർ​പ​റേ​ഷ​ൻ അ​ധി​കാ​രം കൈ​വി​ട്ടു​പോ​യ​തി​ലെ നി​രാ​ശ​യാ​ണ് സി​പി​ഐ​എ​മ്മി​ന്. ആ​റ്റു​കാ​ൽ​പൊ​ങ്കാ​ല അ​ട്ടി​മ​റി​ക്കാ​ൻ വേ​ണ്ടി സി​പി​ഐ​എം കു​ടി​വെ​ള്ള​ത്തി​ന് ക്ഷാ​മ​മു​ണ്ടാ​ക്കി​യെ​ന്നും ക​ര​മ​ന ജ​യ​ൻ ആ​രോ​പി​ച്ചു.

ശി​വ​ൻ​കു​ട്ടി​യും റ​ഹീ​മും പി​ച്ചും പേ​യും പ​റ​യു​ന്നു​വെ​ന്ന് ക​ര​മ​ന ജ​യ​ൻ പ​റ​ഞ്ഞു. ബി​ജെ​പി ഭ​ര​ണ​സ​മി​തി​യെ എ​തി​ർ​ക്കാ​ൻ എ​ന്തൊ​ക്കെ​യോ വി​ളി​ച്ചു​പ​റ​യു​ന്നു. ര​ണ്ട് മാ​സം കൊ​ണ്ട് ഭ​ര​ണ​സ​മി​തി പ​രി​ഷ്കാ​ര​ങ്ങ​ൾ വ​രു​ത്തി. ന​ഗ​ര​ത്തെ ന​ശി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​വ​ർ​ക്ക് ന​ഗ​ര​ത്തി​ൽ സ്ഥാ​ന​മു​ണ്ടാ​കി​ല്ല. ബി​ജെ​പി​ക്ക് ആ​ല​സ്യ​മെ​ന്ന വാ​ദം റ​ഹീം മ​ന​സി​ൽ വ​ച്ചാ​ൽ മ​തി​യെ​ന്ന് ക​ര​മ​ന ജ​യ​ൻ പ​റ​ഞ്ഞു.

നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ൽ തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ലി​ൽ മ​ത്സ​രി​ക്കാ​ൻ ആ​ഗ്ര​ഹ​മു​ണ്ടെ​ന്നും ക​ര​മ​ന ജ​യ​ൻ പ​റ​ഞ്ഞു. പാ​ർ​ട്ടി പ​റ​ഞ്ഞാ​ൽ മാ​ത്രം മ​ത്സ​രി​ക്കും. പാ​ർ​ട്ടി മ​ത്സ​രി​ക്കേ​ണ്ടെ​ന്ന് പ​റ​ഞ്ഞാ​ൽ മ​ത്സ​രി​ക്കി​ല്ലെ​ന്ന് അ​ദേ​ഹം വ്യ​ക്ത​മാ​ക്കി.

വി​ജ​യ സാ​ധ്യ​ത പ​രി​ഗ​ണി​ച്ചാ​ണ് സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം. തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത് കേ​ന്ദ്ര നേ​തൃ​ത്വം. താ​ൻ നേ​തൃ​ത്വ​ത്തെ താ​ത്പ​ര്യം അ​റി​യി​ച്ചി​ട്ടി​ല്ലെ​ന്ന് അ​ദേ​ഹം പ​റ​ഞ്ഞു. തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ലെ നാ​ല് മ​ണ്ഡ​ല​ങ്ങ​ളി​ലും ബി​ജെ​പി വി​ജ​യി​ക്കു​മെ​ന്ന് ക​ര​മ​ന ജ​യ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

 

 

Latest News

Corehub Up